വിസിറ്റ് വിസയിലെത്തിയ 24കാരന്റെ ബാഗില്‍ 72 ഹെറോയിന്‍ ഗുളികകള്‍; യുവാവിന് 10 വര്‍ഷം തടവും 50,000ദിര്‍ഹം പിഴയും, ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും ഉത്തരവ്

ദുബായ്: വിസിറ്റ് വിസയിലെത്തിയ 24കാരന്റെ ബാഗില്‍ നിന്നും ഒരു കിലോയോളം മയക്കുമരുന്ന് കണ്ടെത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 24കാരനായ യുവാവിന് 10 വര്‍ഷം തടവും, ഇതിന് പുറമെ, 50,000 ദിര്‍ഹം പിഴയും വിധിച്ചു. കൂടാതെ, ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും ഉത്തരവുണ്ട്.

ദുബായ് പ്രാഥമിക കോടതിയുടേതാണ് വിധി. ഒരു കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. സെപ്റ്റംബര്‍ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 72 ഹെറോയിന്‍ ഗുളികളാണ് യുവാവിന്റെ ബാഗിലുണ്ടായിരുന്നത്.

ഒരു കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നു ഇതിന്. യുവാവിനെ ആന്റി നര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റിന് കൈമാറി. അന്നുമുതല്‍ ഇയാള്‍ കസ്റ്റഡിയിലാണ്. കള്ളക്കടത്തിനും മയക്കുമരുന്ന് കൈവശം വെച്ചതിനുമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പിടിച്ചെടുത്ത ഗുളികകള്‍ ക്രൈം ലാബില്‍ പരിശോധിച്ച് മയക്കുമരുന്നാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാള്‍ക്കെതിരെ നടപടി കൈകൊണ്ടത്.

Exit mobile version