‘പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ’; ദീപാവലി ആശംസ നേര്‍ന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബായ്: ദീപാവലി ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

‘ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ദീപാവലി പ്രമാണിച്ച് ശനിയാഴ്ച രാത്രി ഗ്ലോബല്‍ വില്ലേജില്‍ വര്‍ണാഭമായ വെടിക്കെട്ട് ഉണ്ടാവും. വ്യാഴം , വെള്ളി ദിവസങ്ങളിലും ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ടുണ്ടായിരുന്നു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈമാസം 21 വരെ വെടിക്കെട്ടുണ്ടാകും.

Exit mobile version