ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി ഉയര്‍ത്തി

മനാമ: ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഇരട്ടിയിലധികമാക്കി. ഇനി മുതല്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 ദിനാറാണ് പിഴ. നേരത്തേ അഞ്ച് ദിനാറായിരുന്ന പിഴ.

പിഴ ഇരട്ടിയിലധികമാക്കിയ വിവരം ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് അറിയിച്ചത്. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. നിയമലംഘനത്തിന് പിഴ അടയ്ക്കാത്തവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Exit mobile version