യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, അപകടത്തിന് വഴിവെച്ചത് അമിത വേഗത

ഉമ്മുല്‍ ഖുവൈന്‍: യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ട് സ്വദേശികളും ഒരു കൊമൊറോസ് ദ്വീപ് സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാത്രി 1.30യോടെയാണ് അപകടം. രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും ഒരു കാറിലെ യാത്രക്കാരനുമാണ് മരണപ്പെട്ടത്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്സിറ്റ് 113 നും 116നുമിടയിലാണ് അപകടമുണ്ടായതെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസിലെ പട്രോള്‍സ് ആന്‍ഡ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഒബൈദ് പറഞ്ഞു.

കൊമൊറോസ് ദ്വീപ് നിവാസി ഓടിച്ചിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചത്. എതിര്‍ ദിശയിലെത്തിയ മറ്റൊരു കാറുമായി ഇത് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Exit mobile version