ഖത്തറില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കുന്നത്. പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലും കടലിലും കാഴ്ചാ പരിധി കുറയാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ എട്ടു മുതല്‍ 18 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശാനും ഇത് 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത പ്രാപിക്കാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു.

ശനിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗം പ്രാപിക്കാനുമിടയുണ്ട്. കാഴ്ചാ പരിധി കുറയുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version