ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 323 ആയി ഉയര്‍ന്നു

ദമാം: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുണ്ടിയന്റവിട മഹമൂദും, ആലപ്പുഴ എരുവ സ്വദേശി ജഹാംഗീറുമാണ് മരിച്ചത്. മഹമൂദ് കുവൈത്തിലും ജഹാംഗീര്‍ സൗദി അറേബ്യയിലുമാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുണ്ടിയന്റവിട മഹമൂദ് മരിച്ചത്. 53 വയസായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ഡയാലിസിസിന് വിധേയനായിരുന്നു. ഇതോടെ കുവൈത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 50 ആയി.

സൗദിഅറേബ്യയിലെ ദമാനില്‍ മരിച്ച ജഹാംഗീറിന് ന്യൂമോണിയ ആയിരുന്നു. 59 വയസായിരുന്നു. ഇതോടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലായി മരിച്ച മലയാളികളുടെ എണ്ണം 323 ആയി ഉയര്‍ന്നു. അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം അറുന്നൂറ് കടന്നു. ഇന്ന് 608 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 181 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 4454 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇതോടെ 4454 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4440 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Exit mobile version