കൊവിഡിനെതിരെ പോരാടുന്ന അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബോണസ്; പ്രഖ്യാപിച്ച് യുഎഇ

അബുദാബി: കൊവിഡ് 19നെതിരെ പോരാടുന്ന അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ. മഹാമാരിക്കെതിരെ നിരവധി പേരാണ് ജീവന്‍ പണയപ്പെടുത്തി പോരാടുന്നത്യ ഈ സാഹചര്യത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബോണസ് പ്രഖ്യാപിച്ചത്.

ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ് ബോണസിന് അര്‍ഹരാവുക. ഇന്നലെ ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗമാണ് കൊറോണ വൈറസ് പോരാട്ടത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ മികവിനുള്ള അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സ്വദേശികളും വിദേശികളും ഒരുപോലെ രാജ്യത്തിനൊപ്പം നിന്നെന്ന് ഷെയ്ഖ് മുഹമ്മദ് അനുമോദിച്ചു.

Exit mobile version