കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് തൃശ്ശൂര്‍ സ്വദേശി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീന്‍ പോക്കാക്കില്ലത്ത് (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ചു അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

യര്‍മൂഖില്‍ വീട്ടു പാചകക്കാരനായിരുന്നു. ഭാര്യ:ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍. പിതാവ്:പോക്കാക്കില്ലത്ത് മൊയ്തീന്‍ കുഞ്ഞു. മാതാവ്: ആയിഷമോള്‍. സഹോദരങ്ങള്‍: അഷ്‌റഫ്(കുവൈത്ത്), ഫൈസല്‍ (ഖത്തര്‍).

അതേസമയം സൗദി അറേബ്യയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പള്ളി തുറക്കുന്നത്.

Exit mobile version