കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി രതീഷ് ദുബായിയില്‍ മരിച്ചു; യുഎഇയില്‍ ചൊവ്വാഴ്ച മാത്രം മരണപ്പെട്ടത് മൂന്ന് മലയാളികള്‍

ദുബായ്: കൊവിഡ് ബാധിച്ച് ദുബായിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളംപഴന്നൂര്‍ സ്വദേശി രതീഷ് സോമരാജനാണ് (36)വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വര്‍ഷങ്ങളായി ഇദ്ദേഹം ദുബായിയില്‍ ടാക്സി ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തിന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചത്.

ഈമാസം 12 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികില്‍സയിലായിരുന്നു. ഇതോടെ യുഎഇയില്‍ ചൊവ്വാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് മലയാളികളാണ്. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് രതീഷ് മരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സതേടിയ രതീഷ് ഈമാസം 12 മുതല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്ന് സംസ്‌കരിക്കുമെന്ന് ദുബായിയിലെ ബന്ധുക്കള്‍ അറിയിച്ചു. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.

Exit mobile version