ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 98 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 53 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടത്. ഇയാള്‍ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ആയി

അതേസമയം 98 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 59 പേര്‍ വിദേശികളാണ്. 39 പേര്‍ സ്വദേശികളാണ്. ഇതുവരെ 238 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version