കൊവിഡ്: ഒമാനില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മസ്‌ക്കറ്റ്: ഒമാനില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി ഉയര്‍ന്നു.

അതെസമയം ഇതുവരെ 34 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരാളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മസ്‌കത്തില്‍ നിന്നുള്ള സ്വദേശി വൃദ്ധനാണ് മരണപ്പെട്ടത്.

കൊവിഡ് വ്യാപനം തടയാന്‍ എല്ലാവരും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Exit mobile version