കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരെയും അത്ഭുതപ്പെടുത്തുന്ന സഹായം നല്‍കി വ്യവസായി ! യുഎന്നിന്റെ ജീവകാരുണ്യ കണക്ക് പ്രകാരം ഇത് വ്യക്തിഗത സംഭാവനകളില്‍ ഏറ്റവും വലുത്

ദോഹ: ലോകമാകെയുള്ള കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തറില്‍ നിന്നുള്ള ഷെയ്ഖ് താനി ബിന്‍ അബ്ദുല്ല 43 മില്യണ്‍ ഡോളര്‍ ,ഏതാണ്ട് മുന്നൂറ്റി ഇരുപത് കോടി രൂപ നല്‍കി. കഴിഞ്ഞ ദിവസമാണ് യുഎന്നിന്റെ ഖത്തറിലെ ജീവ കാരുണ്യ വിഭാഗമായ UNHCR ഓഫീസ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയത്. വ്യക്തിഗത സംഭാവനകളില്‍ യു.എന്നിന് ലഭിക്കുന്ന ഏറ്റവും വലിയ ഫണ്ടാണ് ഇതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യമന്‍, ബംഗ്ലാദേശ്, ലെബനന്‍, ചാഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ അഗതികളെ സഹായിക്കാനും യു.എന്‍ ഈ തുക വിനിയോഗിക്കും. ലോക വ്യാപകമായി സാമ്പത്തിക മാന്ദ്യം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് ഖത്തര്‍ പൗരന്റെ ഈ സംഭവനയെന്നത് യു.എന്‍ ജീവകാരുണ്യ വിഭാഗം കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്ന് അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

എസ്ദാന്‍ റിയല്‍ എസ്റ്റേറ്റ് ഉടമയാണ് ഷെയ്ഖ് താനി ബിന്‍ അബ്ദുള്ള അല്‍ താനി. സാധാരണക്കാരന് ഏറ്റവും കുറഞ്ഞ വാടകയില്‍ എല്ലാ സൗകര്യങ്ങളോടെയും ഉള്ള ഫര്‍ണിഷ്ഡ് ഫ്‌ലാറ്റില്‍ ജീവിക്കാന്‍ നല്‍കുന്ന സ്ഥാപനമാണിത് .ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക് അല്‍ അഹ്‌ലി ഹോസ്പിറ്റല്‍, അല്‍ ശര്‍ഖ് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് അടക്കം നിരവധി കമ്പനികളുടെയെല്ലാം സ്ഥാപകനും ചെയര്‍മാനും ആണ് ഇദ്ദേഹം .
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ആയിരക്കണക്കിന് കോടി രൂപ സഹായ ധനമായി എത്തിച്ച ‘ഷേഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റിയെറിയന്‍ സര്‍വീസ് ‘ എന്ന ചാരിറ്റി സംഘടനക്കും ഇദ്ദേഹം നേതൃത്വം കൊടുക്കുന്നു

Exit mobile version