ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇനി കുവൈറ്റിലേക്കും; ചെന്നെയില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കുന്നു

കുവൈറ്റ് സിറ്റി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈറ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ സര്‍വീസ് ഒക്ടോബര്‍ 15 ന് ചെന്നെയില്‍ നിന്നായിരിക്കും ആരംഭിക്കുക.

നവംബര്‍ മുതല്‍ കൊച്ചിയിലേക്കും അഹമ്മദാബാദിലെക്കും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 40 കിലോ ബാഗേജ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മൈക്കല്‍ സ്വാട്ടെക്, പിഎന്‍ജെ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

Exit mobile version