‘ഖത്തര്‍ സ്വതന്ത്രമായി തുടരും’; ദേശീയ ദിനം കെങ്കേമമാക്കാനൊരുങ്ങി ഖത്തര്‍

അടുത്തമാസം 18 നാണ് ദേശീയ ദിനം

ദോഹ: ‘ഖത്തര്‍ സ്വതന്ത്രമായി തുടരും’ എന്ന മുദ്രാവാക്യവുമായി ദേശീയ ദിനം വിപുലമാക്കാനൊരുങ്ങി ഖത്തര്‍. അടുത്തമാസം 18 നാണ് ദേശീയ ദിനം. അടുത്തമാസം 12 മുതല്‍ 20 വരെയാണ് ഖത്തറില്‍ ദേശീയ ആഘോഷങ്ങള്‍ നടക്കുക.

ഡിസംബര്‍ 18 ന് വൈകീട്ട് കോര്‍ണിഷില്‍ ദേശീയദിന പരേഡ് സംഘടിപ്പിക്കും. 25,000 പേര്‍ക്ക് പരേഡ് കാണാനുളള സൗകര്യം ഒരുക്കും. സാംസ്‌കാരിക സംഘടനകള്‍, കമ്പനികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിനിരക്കുന്ന കമ്മ്യൂണിറ്റി പരേഡുകളും അന്ന് നടക്കും.

Exit mobile version