യുഎഇയില്‍ ഉണ്ടായ മഴക്കെടുതിയില്‍ മൂന്ന് മരണം; ഒരാളെ കാണാതായി

രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.

ദുബായ്: കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു പ്രാവാസിയെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ഇതിനു പുറമെ റാസെല്‍ഖൈമയില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു ആഫ്രിക്കന്‍ വനിതയുമാണ് മരിച്ചത്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും വീണ്ടും മഴ ശക്തമായതോടെ രാവിലെയും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി വാഹനങ്ങള്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്.

റാസെല്‍ഖൈമയിലാണ് ഒരു പ്രാവാസി തൊഴിലാളിയെ കാണാതായത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ നിന്ന് ഒരു ഏഷ്യക്കാരനെയും മറ്റൊരു സ്വദേശി വനിതയെയും പോലീസ് രക്ഷിച്ചിരുന്നു.

Exit mobile version