ഒമാനില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത; കടല്‍ പ്രക്ഷുബ്ധമായിരിക്കും, രണ്ടു മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യത

മസ്‌കറ്റ്: ഒമാനില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അധികൃതര്‍ അറിയിച്ചു. മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ അറിയിതച്ചു.

അതേസമയം ഒമാന്‍ തീരത്ത് കടല്‍ പ്രഷുബ്ധമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. , രണ്ടു മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

Exit mobile version