സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ മാളിലെ ആള്‍ക്കൂട്ടത്തിലൊരാളായി ശൈഖ് മുഹമ്മദ്! അതിശയിച്ച് ജനങ്ങള്‍

സാധാരണക്കാരെപ്പോലെ മാളില്‍ നടക്കുന്ന ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചും അദ്ദേഹത്തിന് ദീര്‍ഘായുസ് നേര്‍ന്നുമാണ് നിരവധി യുഎഇ പൗരന്മാര്‍ സോഷ്യല്‍ മീഡിയില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത്.

ദുബായ്: യുഎഇയിലെ ഭരണാധികാരികള്‍ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് അത്ര അപൂര്‍വമല്ല. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയവര്‍ കണ്ടത് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെയായിരുന്നു.

ദുബായ് മാളിലെ സന്ദര്‍ശകര്‍ക്കും അവിടെയുള്ള സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ശൈഖ് മുഹമ്മദിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്. മാളിലെ ഫാഷന്‍ അവന്യൂവിന് സമീപത്തുകൂടി അബുദാബി കിരീടാവകാശി നടക്കുന്ന ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

സാധാരണക്കാരെപ്പോലെ മാളില്‍ നടക്കുന്ന ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചും അദ്ദേഹത്തിന് ദീര്‍ഘായുസ് നേര്‍ന്നുമാണ് നിരവധി യുഎഇ പൗരന്മാര്‍ സോഷ്യല്‍ മീഡിയില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത്.

Exit mobile version