പൊതുമര്യാദ നിയമ ലംഘനം; റിയാദില്‍ ഒമ്പത് സ്ത്രീകള്‍ പിടിയില്‍, മാന്യമല്ലാത്ത വസ്ത്രധാരണം ആയിരുന്നുവെന്ന് അധികൃതര്‍

പിടിയിലായവര്‍ക്ക് നിയമപരമായ ശിക്ഷ നല്‍കുമെന്ന് റിയാദ് റീജ്യണല്‍ പോലീസ് വക്താവ് അറിയിച്ചു.

റിയാദ്: പൊതുമര്യാദ നിയമം ലംഘിച്ചതിന് ഒമ്പത് സ്ത്രീകള്‍ റിയാദില്‍ പിടിയിലായി. റിയാദ് പോലീസ് വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാന്യമല്ലാത്ത വസ്ത്രം ധരിച്ച് റിയാദിലെ ഷോപ്പിംഗ് സെന്ററില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുമര്യാദ നിയമ ലംഘനം നടക്കുന്നത് പരിശോധിക്കാനിറങ്ങിയ സുരക്ഷാ വിഭാഗമാണ് മാന്യമല്ലാത്ത വസ്ത്രം ധരിച്ച് ഇറങ്ങിയ ഇവരെ കണ്ടെത്തിയത്. ആരെയും നാണിപ്പിക്കുംവിധം മാന്യമല്ലാത്ത രീതിയിലായിരുന്നു ഇവരുടെ വസ്ത്രധാരണമെന്ന് അധികൃതര്‍ പറയുന്നു. പിടിയിലായവര്‍ക്ക് നിയമപരമായ ശിക്ഷ നല്‍കുമെന്ന് റിയാദ് റീജ്യണല്‍ പോലീസ് വക്താവ് അറിയിച്ചു.

Exit mobile version