ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ ഉറങ്ങിക്കിടന്ന മലയാളിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം ആമണ്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ ഹൗസില്‍ ഹുസൈന്‍ (53) ആണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് ഹുസൈനിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിയാദ് അഖീഖിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്.

മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ കൊണ്ടുപോകും. 15 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം ഒരു റസ്റ്റോറന്റില്‍ ജീവനക്കാരനാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. ഭാര്യ: വാഹിദ. മക്കള്‍: അജ്മല്‍, റുഖ്‌സാന, റസ്മിയ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, അയൂബ് (ദമ്മാം), അഷ്‌റഫ്.

Exit mobile version