ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. റിയാദിലെ ഒരു ഫ്‌ലാറ്റിലായിരുന്നു ദാരുണ സംഭവം നടന്നത്.

റിയാദ്: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം.
റിയാദിലെ ഒരു ഫ്‌ലാറ്റിലായിരുന്നു ദാരുണ സംഭവം നടന്നത്. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്.

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയിലാണ് ഈജിപ്ഷ്യന്‍ കുടുംബത്തിലെ രണ്ടു കുട്ടികള്‍ വെന്തുമരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് മുറിയില്‍ തീപിടിക്കുകയായിരുന്നു.

പിതാവ് ജോലിസ്ഥലത്തായിരുന്നു. താന്‍ ജോലിക്ക് പോകുമ്പോള്‍ മക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണില്‍ വിളിച്ച് ഫ്‌ലാറ്റില്‍ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അഗ്‌നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.

Exit mobile version