കാലുകൊണ്ട് സ്റ്റിയറിങ് തിരിച്ചു; സൗദിയിലെ കോളേജ് ബസ് ഡ്രൈവര്‍ക്ക് എട്ടിന്റെ പണി

സൗദിയിലും കോളേജ് ബസില്‍ ഡ്രൈവറുടെ അഭ്യാസ പ്രകടനം. ബിശയില്‍ ഒരു ഡ്രൈവര്‍ കാലുകള്‍ കൊണ്ട് ബസിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

റിയാദ്: സൗദിയിലും കോളേജ് ബസില്‍ ഡ്രൈവറുടെ അഭ്യാസ പ്രകടനം. ബിശയില്‍ ഒരു ഡ്രൈവര്‍ കാലുകള്‍ കൊണ്ട് ബസിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിശ വിമണ്‍സ് ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസിലായിരുന്നു ഡ്രൈവറുടെ അഭ്യാസ പ്രകടനം.

കഴിഞ്ഞ ദിവസം രാവിലെ വിദ്യാര്‍ത്ഥിനികളെയും കൊണ്ട് കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ ഡ്രൈവിങ് സീറ്റിലിരുന്ന് തന്റെ കാല്‍ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. വീഡിയോ ശ്രദ്ധയില്‍പെട്ട പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മണിക്കൂറിനകം ഡ്രൈവറെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം, നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇതിന് പുറമെ ഗുരുതരമായ ഗതാഗത നിയമലംഘന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന പ്രത്യേക അതോറിറ്റിക്കും കേസ് കൈമാറിയിട്ടുണ്ട്. ഡ്രൈവര്‍ക്ക് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുന്നതിനാണിത്. ഡ്രൈവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ബിശ യൂണിവേഴ്‌സിറ്റിയെയും പോലീസ് അറിയിച്ചു.

Exit mobile version