ദുബായിയില്‍ കെട്ടിടത്തിന് തീപിടിച്ചു

ദുബായ്: ദുബായ്‌യില്‍ കെട്ടിടത്തിന് വന്‍ തീപിടുത്തം. ദുബായ് അല്‍ ഖൂസ് 4 ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ കെട്ടിടത്തിന് മുകളിലേക്ക് തീ പടരുകയായിരുന്നു

അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് ലഭിച്ച വിവരം. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീ അണയ്ക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുഎഇ മാധ്യമങ്ങള്‍ തീപിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Exit mobile version