യുഎഇ ദേശീയദിനം ആഘോഷമാക്കി ഗുരുവായൂര്‍ക്കാരുടെ കൂട്ടായ്മ; ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖിന് സാമൂഹ്യസേവാ പുരസ്‌കാരം

യുഎഇയിലെ പ്രമുഖര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകന്‍ കെഎസ് ഹരിശങ്കറും സംഘവും നയിച്ച പ്രത്യേക സംഗീത വിരുന്നും ഒരുക്കിയിരുന്നു.

ഷാര്‍ജ: സാമൂഹ്യസേവാ പുരസ്‌കാരത്തിന് അര്‍ഹനായി ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ്. ബിസിനസ് രംഗത്തും അതിനോടൊപ്പം മികച്ച സാമൂഹ്യ സേവനത്തിനുമുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാമൂഹ്യ സേവനത്തിന് എലൈറ്റ് അബുബക്കര്‍ ഹാജി മെമ്മോറിയല്‍ പുരസ്‌കാരം ഗുരുവായൂര്‍ എന്‍ആര്‍ഐ ഫാമിലി സംഘടിപ്പിച്ച ‘സല്യൂട്ട് യുഎഇ’ എന്ന 48-ാമത് യുഎഇ ദേശീയ ദിനാഘോഷ ചടങ്ങില്‍ സമ്മാനിച്ചു.

എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മ യുഎഇ ദേശീയ ദിനാഘോഷം ആഘോഷമാക്കി. ഡിസംബര്‍ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുള്ള അല്‍ റാസി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്.

ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ ഔക്കാഫ് മേധാവിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ ചടങ്ങില്‍ വെച്ചു തന്നെയാണ് ഡോ. സിദ്ദീഖ് അഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. യുഎഇയിലെ പ്രമുഖര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകന്‍ കെഎസ് ഹരിശങ്കറും സംഘവും നയിച്ച പ്രത്യേക സംഗീത വിരുന്നും ഒരുക്കിയിരുന്നു.

Exit mobile version