ഷാര്‍ജയില്‍ ഹോട്ട് എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു; വിനോദ സഞ്ചാരിക്ക് പരിക്ക്, നില അതീവഗുരുതരം

ഹെലികോപ്റ്റര്‍ എത്തിയാണ് ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയത്.

ഷാര്‍ജ: ഷാര്‍ജയില്‍ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. ഷാര്‍ജയിലെ അല്‍ബദായറിലാണ് അപകടം നടന്നത്. ഡെസര്‍ട്ട് സഫാരിയുടെ ഭാഗമായി നടത്തിയ ഹോട്ട് എയര്‍ ബലൂണ്‍ യാത്രയ്ക്കിടെ ബലൂണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ 54കാരനായ ദുബായ് സ്വദേശിക്കാണ് പരിക്കേറ്റത്. സാങ്കേതിക തകരാര്‍ കാരണം ബലൂണ്‍ പൊട്ടിത്തെറിച്ച് താഴേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ശരീരഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവും പൊട്ടലുകളുമുണ്ടെന്നാണ് വിവരം.

വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്റര്‍ എത്തിയാണ് ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയത്.

Exit mobile version