മക്ക മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

സൌദിയിലെ മക്ക-മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങി.
ജിദ്ദയിലെ സുലൈമാനിയ റെയില്‍വേ സ്റ്റേഷനിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്നാണ് ജിദ്ദ വിമാനത്താവള റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുന്നത്.

അഗ്‌നിബാധയെ തുടര്‍ന്ന് മക്കക്കും മദീനക്കുമിടയിലെ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ജോലികള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നത്. സ്റ്റേഷനകത്തെ ജോലികള്‍ ഹാളുകളിലെ ക്രമീകരണങ്ങള്‍ തുടങ്ങിയവയുടെ ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞതാണ്.

കിങ് അബ്ദുല്‍ അസീസ് വിമാനത്താവള റെയില്‍വേ സ്റ്റേഷനിലേക്ക് റെയില്‍വേ പാളം ഘടിപ്പിക്കുന്ന ജോലികള്‍ പകുതിയും പൂര്‍ത്തിയായി. അണ്ടര്‍ഗ്രൌണ്ടിലെ ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം പാളയങ്ങള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചത്.

വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഒന്നര കിലോ മീറ്റര്‍ ദൂരത്തിലാണ് പാളയം സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലത്ത് മുഴുസമയ ജോലികളാണ് നടന്നുവരുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ട്രെയിന്‍ ഗതാഗതം താമസിയാതെ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version