മദീന ബസ് അപകടം: മരിച്ചവരെ സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും

35 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

റിയാദ്: കഴിഞ്ഞ ദിവസം നടന്ന ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതശരീരം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തികരിഞ്ഞ നിലയിലായതാണ് വെല്ലുവിളിയായത്. ഈ സാഹചര്യത്തിലാണ് സൗദിയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനം കൈകൊണ്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിച്ച ബസ് മണ്ണു മാന്തി യന്ത്രവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേരാണ് മരണപ്പെട്ടത്. 35 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

ഏഷ്യന്‍- അറബ് രാജ്യക്കാരായ 39 ഉംറ തീര്‍ത്ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ അല്‍ ഹംസ, വാദി അല്‍ ഫര്‍അ എന്നിവിടങ്ങളിലെ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്. അപകടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Exit mobile version