ടൂറിസം മേഖലയില്‍ സംയോജിത പ്രവര്‍ത്തനം വേണമെന്ന് സൌദി അറേബ്യ

ടൂറിസം മേഖലയില്‍ സംയോജിത പ്രവര്‍ത്തനം വേണമെന്ന് സൌദി അറേബ്യ. ഇത് സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന നിലപാടിലാണ് സൌദി. ജിസിസി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിലാണ് സൗദി ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മ്മദ് ബിന്‍ ഉഖൈല്‍ അല്‍ഖത്തീബ് രാജ്യത്തിന്റെ ദേശീയ ടൂറിസം പദ്ധതികളെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. 2030 ഓടെ ഏകദേശം 100 ദശലക്ഷം സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.

ഇതിലൂടെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും സാധിക്കും. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും പ്രധാന വരുമാന സ്രോതസ്സാണ് ടൂറിസം മേഖല. കൂടുതല്‍ ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും ഉള്ള ഒരുക്കത്തിലാണ് സൌദി.

ജിസിസി രാജ്യങ്ങളുടെ പങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, ഗള്‍ഫ് കരകൗശല വസ്തുക്കള്‍ക്കും വ്യവസായങ്ങള്‍ക്കുമായി പ്രദര്‍ശനം നടത്തുക, മേഖലയില്‍ ഏകീകൃത ടൂറിസം മാര്‍ഗ്ഗ
നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക തുടങ്ങി ജിസിസി രാജ്യങ്ങളിലെ ടൂറിസം മേഖലയെ സമ്പന്നാക്കുന്ന നിരവധി വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു .

Exit mobile version