നഷ്ടപരിഹാരമായി ലക്ഷങ്ങള്‍ കൈപറ്റിയ ശേഷം കൈയ്യൊഴിഞ്ഞു

രോഗബാധിതനായി നജ്റാനില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

റിയാദ്: നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപ്പറ്റിയ ശേഷം ആത്തിയപ്പനെ കൈയ്യൊഴിഞ്ഞ് ബന്ധുക്കള്‍. അനാഥമായി കിടന്ന ആത്തിയപ്പന്റെ മൃതദേഹം ഒടുവില്‍ സൗദിയില്‍ സംസ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തമിഴ്നാട് സ്വദേശി കണ്ടസ്വാമി ആത്തിയപ്പന്‍(47) മരിച്ചത്.

രോഗബാധിതനായി നജ്റാനില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. സ്വദേശി പൗരന്റെ കീഴില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. തികച്ചും സ്വാഭാവികമായിരുന്നു മരണം. തുടര്‍ന്ന് മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ എത്തി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സര്‍ നാലു ലക്ഷം രൂപ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ . തുക ലഭിച്ച ശേഷം മൃതദേഹം ആവശ്യമില്ലെന്ന് അറിയിക്കുകയും സൗദിയില്‍ തന്നെ സംസ്‌കരിക്കാന്‍ തമിഴ്നാട് സ്വദേശിയായ ഇസ്മയില്‍ എന്നയാളെ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അവസാനം അനാഥനെ പോലെ ആത്തിയപ്പന്‍ ഈ ലോകത്ത് നിന്ന് പോവുകയും ചെയ്തു.

Exit mobile version