ഗള്‍ഫില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍

ദുബായി: ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ സംഘടനകളുടെയും സാസ്‌കാരിക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ആയിരകണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ച്. രാവിലെ തന്നെ ചടങ്ങില്‍ പങ്കെടുക്കന്‍ കുട്ടികളും രക്ഷിതാക്കളും എത്തി. പലയിടങ്ങളിലും നല്ല തിരക്കാണ് ഉണ്ടായിരുന്നത്.

വിദ്യാരംഭം കുറിക്കാന്‍ ക്രമീകരിച്ചിട്ടുള്ള അക്ഷര തളികയില്‍, ഗുരുക്കന്‍മാര്‍ പരമ്പരാഗത രീതി തെറ്റിക്കാതെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം കുറിച്ചു. തമിഴ് , ഹിന്ദി , സംസ്‌കൃതം തുടങ്ങിയ ഭാഷയിലും കുട്ടികളെ എഴുത്തിനു ഇരുത്തുവാനുള്ള ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു.

ഗള്‍ഫ് മേഘലയിലെ പലയിടങ്ങളിലും കേരളത്തിലെ ആദരണീയരായ വ്യക്തിത്വങ്ങള്‍ എഴുത്തിനിരുത്ത് ചടങ്ങില്‍ എത്തി. പ്രവാസലോകത്ത് തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ഒരുക്കിയതിനാല്‍ പല കുടുംബങ്ങള്‍ക്കും ആശ്വസമായി. ഇതോടെ തങ്ങളുടെ കുരുന്നുകള്‍ക്ക് വേണ്ടി നാട്ടിലേക്ക് പോവാന്‍ തീരുമനിച്ച പലരും ഭീമമായ വിമാനയാത്രാനിരക്കില്‍ നിന്നും രക്ഷപ്പെട്ടു.

Exit mobile version