വിനോദസഞ്ചാരികള്‍ക്കായി സൗദി വിമാനത്താവളങ്ങള്‍ കാത്തിരിക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

വിനോദസഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കുങ്ങള്‍ പൂര്‍ത്തിയാക്കി സൗദി വിമാനത്താവളങ്ങള്‍.
ഗംഭീര വരവേല്‍പ്പാണ് ഇത്തവണ വിനോദ സഞ്ചാരികള്‍ക്ക് സൗദി വിമാനത്താവളങ്ങള്‍ തെയാറാക്കിയത്. വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനായി വിവിധ അതോറിറ്റികള്‍ക്ക് കീഴില്‍ വിമാനതാവളങ്ങളില്‍ പ്രത്യേക ബൂത്തുകളൊരുക്കിയിട്ടുണ്ട്.

ജിദ്ദ, റിയാദ്, ദമ്മാം, മദീന തുടങ്ങി നാല് വിമാനതാവളങ്ങളാണ് ഒരുക്കങ്ങളോടെ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സൗദി കമ്മീഷന്‍ ഫോര്‍ നാഷണല്‍ ഹരിറ്റേജ് എന്നിവക്ക് കീഴില്‍ പ്രത്യേകം പ്രത്യേകം ബൂത്തുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ടൂറിസ്റ്റുകള്‍ രാജ്യതെത്തി തുടങ്ങിയിരുന്നു.

49 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് സൗദിയില്‍ വിനോദ സഞ്ചര വിസയില്‍ എത്താനാവുക. ടൂറിസവുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര വിസയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കും. ഒരു വര്‍ഷം വരെ അവധിയുള്ള വിസയില്‍ തുടര്‍ച്ചയായി 90 ദിവസമാണ് സൗദിയില്‍ താമസിക്കാന്‍ അനുവദിക്കുക. തൊണ്ണൂറ് ദിവസമാകുമ്പോഴേക്കും സൗദിക്കുവെളിയില്‍ പോയി തിരികെ ഇതേ വിസയില്‍ വരാനാകും.

Exit mobile version