കുവൈറ്റില്‍ ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു; പ്രവാസികള്‍ ആശങ്കയില്‍

സ്വകാര്യ മേഖലയില്‍ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനാണ് കുവൈറ്റിന്റെ തീരുമാനം.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് കുവൈറ്റ് നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനാണ് കുവൈറ്റിന്റെ തീരുമാനം.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ വിമുഖത കാണിക്കുന്നതിനാല്‍ നിലവില്‍ സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിന് പുറമെ എല്ലാ മാസവും സര്‍ക്കാര്‍ നിശ്ചിത തുകയും നല്‍കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ വരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ അലവന്‍സ് ഇനത്തിലേക്കുള്ള തുക 100 കോടി ദിനാറായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. സ്വദേശികളുടെ വിമുഖത മാറ്റിയെടുത്ത് സ്വകാര്യ മേഖലയിലെ കൂടുതല്‍ തസ്തികകളില്‍ സ്വദേശികളെ നിയമിക്കും. സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലായിരിക്കും സ്വദേശികള്‍ക്ക് പ്രധാനമായും നിയമനം നല്‍കുന്നത്. നിലവില്‍ രാജ്യത്തുള്ള 16 ലക്ഷത്തോളം വിദേശികളില്‍ 10 ശതമാനത്തോളം പേരെ ഇങ്ങനെ ഒഴിവാക്കി സ്വദേശികള്‍ക്ക് നിയമനം കുവൈറ്റിന്റെ തീരുമാനം.

Exit mobile version