അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇവിടെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കടല്‍ എപ്പോഴും പ്രക്ഷുബ്ധമായിരിക്കും.
അപകട സാധ്യത കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍.

ബുധനാഴ്ച രാത്രി 10 മണിവരെ തിരയുടെ ശക്തിപ്രാപിക്കാന്‍ സാധ്യത ഉണ്ട്. അതേസമയം യുഎഇയിലെ കനത്ത ചൂടില്‍ ഇന്ന് അല്‍പം കുറവുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.

അതേസമയം യുഎഇയിലെ താപനില വരും ദിവസങ്ങളില്‍ കുറയുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ചില മേഖലകളില്‍ പൊടിക്കാറ്റുണ്ടാവും. ഒമാന്‍ ഉള്‍ക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രത്യേകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Exit mobile version