സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ വന്‍ സ്ഫോടനവും തീപിടുത്തവും

തീപിടുത്തം നിയന്ത്രണ വിധേയമായിയെന്നാണ് ലഭിക്കുന്ന വിവരം.

റിയാദ്: എണ്ണക്കമ്പനിയായ അരംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ വന്‍ സ്‌ഫോടനവും തീപിടുത്തവും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തം നിയന്ത്രണ വിധേയമായിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, സ്ഫോടനത്തിനും തീപിടുത്തത്തിനും ഇടയാക്കിയ കാരണം വ്യക്തമായിട്ടില്ല. എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഔദ്യോഗിക പ്രസ്താവന വൈകാതെ ഉണ്ടാകുമെന്നാണ് അറിയിപ്പ്. അരാംകോയും പ്രതികരിച്ചിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണിത്.

Exit mobile version