നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നു; അനില്‍ കപൂര്‍

ദുബായ്: നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നുവെന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍. ദി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യാ സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ ആസ്വാദകരുമായി സംവദിക്കുപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

സുന്ദരമായ ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിക്കുന്നു. മനുഷ്യരോട് സംവദിക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും ഭാഗ്യമായി കരുതുന്നു. ഇന്ത്യക്കാരനായതില്‍ ഏറെ അഭിമാനമുണ്ട്. അതേസമയം തന്നെ എന്റെ ചുറ്റുവട്ടത്ത് ജീവിക്കുന്ന മനുഷ്യരില്‍ പലരും പ്രയാസമനുഭവിക്കുന്നത് കാണുമ്പോള്‍ വിഷമവും ഉണ്ടാവുന്നു.

നമ്മുടെ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളെ വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജീവികള്‍ പോലുമാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്. ഇതിനൊക്കെ പുറമെ നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നതാണ് ഏറെ വ്യാകുലപ്പെടുത്തുന്നത്. ഇതോടൊപ്പം അക്രമങ്ങളും അനീതിയും കാണുമ്പോഴും വിഷമം ഉണ്ടാകുന്നു എന്നും അനില്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സുഹൃത്തിന്റെ അച്ഛന്റെ സഹായത്തോടെ ശശികപൂറിന്റെ ബാല്യ കാലം അഭിനയിച്ചാണ് താന്‍ അഭിനയ രംഗത്ത് എത്തിയതെന്നും എല്ലാവരും ശുഭപ്രതീക്ഷയോടെ ജീവിക്കണമെന്നും അനില്‍കപൂര്‍ ചടങ്ങില്‍ പറഞ്ഞു.

Exit mobile version