നീ എന്താ ഇവിടെ…? പ്രവാസിയായ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ മസ്‌കറ്റിലെത്തി സമ്മാനം നല്‍കിയ ഭാര്യയോട് ഭര്‍ത്താവ്; ചിരിപ്പിച്ച് വീഡിയോ

പ്രവാസിയായ തന്റെ ഭര്‍ത്താവിന് മസ്‌കറ്റിലെത്തിയാണ് ഭാര്യ സര്‍പ്രൈസ് നല്‍കിയത്.

മസ്‌കറ്റ്: ഗള്‍ഫില്‍ നിന്ന് വീട്ടുകാര്‍ അറിയാതെ എത്തി വീട്ടുകാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന ഒരുപാട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭാര്യയുടെ ജന്മദിനത്തിന് സര്‍പ്രൈസായി നാട്ടിലെത്തി സര്‍പ്രൈസ് നല്‍കുന്ന ഭര്‍ത്താക്കന്മാരുടെ വീഡിയോയും ഉണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കുന്ന ഭാര്യയായാലോ..? പ്രവാസിയായ തന്റെ ഭര്‍ത്താവിന് മസ്‌കറ്റിലെത്തിയാണ് ഭാര്യ സര്‍പ്രൈസ് നല്‍കിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒന്നാം വിവാഹ വാര്‍ഷികത്തിനാണ് ഭാര്യ തന്റെ പ്രിയതമന് സര്‍പ്രൈസ് നല്‍കുന്നത്. കേക്കുമുറിക്കാനൊരുങ്ങുമ്പോഴാണ് ഭാര്യയുടെ വരവ്. തികച്ചും അപ്രതീക്ഷിതമായി പൂച്ചെണ്ടും സമ്മാനപ്പൊതിയുമായി എത്തുന്ന ഭാര്യയെക്കണ്ട് അന്ധാളിച്ചിരിക്കുകയാണ് ഭര്‍ത്താവ്.

ഇതെപ്പോ എങ്ങനെ എന്നൊക്കെ അദ്ദേഹം ചോദിക്കുന്നുണ്ട്. ഇതിനിടയില്‍ കണ്ണ് നിറയുന്നതും കാണാം. ഒരു പ്രവാസിക്ക് ഇതിലും മികച്ച സര്‍പ്രൈസ് നല്‍കാനാകില്ലെന്നും ഇതിലും വലിയ സമ്മാനവും ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്. കണ്ട് കണ്ണ് നിറഞ്ഞുവെന്ന് പറയുന്നവരുമുണ്ട്.

Exit mobile version