ശൈത്യകാലം തുടങ്ങി, യുഎഇയില്‍ താപനില 12 ഡിഗ്രി വരെ താഴ്ന്നു; മഴ തുടരാന്‍ സാധ്യത, ബീച്ചുകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയും കാറ്റും കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

അബുദാബി: ശൈത്യകാലം തുടങ്ങിയതോടെ യുഎഇയുടെ പല ഭാഗങ്ങളിലും താപനില താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ചൂടാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. റാസല്‍ ഖൈമയിലെ ചില പ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസാണ് രാവിലെ 3.15ന് രേഖപ്പെടുത്തിയത്.

മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം കടലില്‍ ആറടിയോളം ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുബായ്, ഉമ്മുല്‍ ഖുവൈന്‍, അബുദാബി എന്നിവിടങ്ങളിലെ ബീച്ചുകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയും കാറ്റും കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version