സീറ്റിന് വേണ്ടി കടിപിടി; തെരഞ്ഞെടുപ്പിനെ എന്തു തന്ത്രം മുന്‍ നിര്‍ത്തി നേരിടും…? എത്ര സീറ്റ് വിജയിക്കും…? മൂന്നു ചോദ്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തെ ‘ഉത്തരംമുട്ടിച്ച്’ അമിത് ഷാ! തലതാഴ്ത്തി നേതാക്കള്‍

സീറ്റിന് വേണ്ടി അടികൂടുന്നുവെങ്കിലും ജയിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം കടിപിടി കൂടുമ്പോള്‍ മൂന്നു ചോദ്യങ്ങള്‍ കൊണ്ട് ഉത്തരംമുട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാലക്കാട്ടു ഭാരവാഹി യോഗത്തിലാണ് ദേശീയ അധ്യക്ഷന്‍ ആഞ്ഞടിച്ചത്. സീറ്റിന് വേണ്ടി നാലുപാടു നിന്നും സമ്മര്‍ദ്ദം ചെലുത്തികൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നേതാക്കളെ വെറും മൂന്ന് ചോദ്യങ്ങള്‍കൊണ്ട് തലതാഴ്ത്തിച്ചത്.

ചോദ്യങ്ങള്‍ ഇങ്ങനെ;

(1) തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് വിജയിക്കാനാകും?

(2) എന്തു തന്ത്രം മുന്‍ നിര്‍ത്തിയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ?

(3) ശബരിമല വിഷയം ഓരോ മണ്ഡലത്തിലും എത്ര വരെ വോട്ടു വര്‍ധിക്കുന്നതിനു കാരണമാകും ?

സീറ്റിന് വേണ്ടി അടികൂടുന്നുവെങ്കിലും ജയിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഇതാണ് അമിത് ഷായുടെ ചോദ്യത്തിനു മുന്‍പില്‍ സംസ്ഥാന നേതൃത്വം പതറി പോയത്. എത്ര സീറ്റു വിജയിക്കുമെന്ന ചോദ്യത്തിന് അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നല്ലാതെ എത്ര സീറ്റില്‍ ജയിക്കാനാകുമെന്ന് ആരും മറുപടി നല്‍കിയില്ല. ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി മൂന്നു സീറ്റു വരെ കിട്ടിയേക്കാം എന്നു ഉറപ്പില്ലാത്ത മറുപടി.

അപ്പോള്‍ ‘എങ്ങനെ ജയിക്കാനാകും’ എന്നായി ചോദ്യം. അതിനു വ്യക്തമായി മറുപടി നല്‍കാന്‍ ഭാരവാഹികള്‍ക്ക് സാധിച്ചില്ല. ഇതോടെ നേതാക്കള്‍ക്ക് മുന്നില്‍ ദേശീയ അധ്യക്ഷന്‍ കുപിതനായി. കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടിയ വോട്ട് കണക്ക് നിരത്തിക്കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ ഇനി സാധിക്കില്ലെന്നും അമിത് ഷാ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

Exit mobile version