തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ശേഷവും മന്ത്രി സഭ വിപുലീകരിക്കാന്‍ തയ്യാറാകാതെ ടിആര്‍എസ്

119 ല്‍ 88 സീറ്റ് നേടിയാണ് കെ ചന്ദ്ര ശേഖര്‍ റാവു നേതൃത്വം നല്‍കിയ തെലങ്കാന രാഷ്ട്ര സമിതി വിജയിക്കുന്നത്

ഹൈദരാബാദ്: തെലുങ്കനാ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷവും മന്ത്രി സഭ വിപുലീകരിക്കാന്‍ തയ്യാറാകാതെ തെലങ്കാന രാഷ്ട്ര സമിതി. മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര്‍ റാവു ഉള്‍പെടെ രണ്ട് മന്ത്രിമാര്‍ മാത്രമാണ് നിലവില്‍ മന്ത്രി സഭയിലുള്ളത്.

119 ല്‍ 88 സീറ്റ് നേടിയാണ് കെ ചന്ദ്ര ശേഖര്‍ റാവു നേതൃത്വം നല്‍കിയ തെലങ്കാന രാഷ്ട്ര സമിതി വിജയിക്കുന്നത്. സമാന സ്വഭാവമുള്ള വകുപ്പുകളെ ഒരു മന്ത്രിസഭക്ക് കീഴില്‍ കൊണ്ടു വരുന്നതിനായാണ് മന്ത്രി സഭ വിപുലീകരണം വൈകുന്നതെന്നാണ് ടി ആര്‍ എസിന്റെ ഔദ്യാഗിക വിശദീകരണം.

എന്നാല്‍ 15 മന്ത്രി സ്ഥാനങ്ങളിലേക്ക് മുപ്പതിലേറെ എംഎല്‍എമാര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ സ്വാധിനിക്കാന്‍ ചന്ദ്ര ശേഖര്‍ റാവു ശ്രമിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സും, വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി യും പ്രതികരിച്ചു.

Exit mobile version