സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരുപോലെ, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; പത്മജ വേണുഗോപാല്‍

യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും പത്മജ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരുപോലെയാണെന്ന് പത്മജ വേണുഗോപാല്‍. പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പത്മജ വ്യക്തമാക്കി. അതോടൊപ്പം യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും പത്മജ ആവശ്യപ്പെട്ടു.

ഇരിക്കുന്നവര്‍ ഇരിക്കുന്നിടത്ത് തന്നെ തുടര്‍ന്നാല്‍ പാര്‍ട്ടി വളരില്ലയെന്നും കരുണാകരന്‍ വളര്‍ത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്നതെന്നും പത്മജ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും പാര്‍ട്ടി വളരാന്‍ ചെറുപ്പക്കാര്‍ വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version