‘അദ്ദേഹത്തോട് വലിയ ബഹുമാനം ആയിരുന്നു, മോഡിയുമായി കൈകോര്‍ത്തപ്പോള്‍ ആ കൈ വെട്ടിയെടുക്കാനാണ് തോന്നിയത്’ രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വിവാദ പരാമര്‍ശവുമായി മിസാ ഭാരതി

പട്‌നയിലെ പാടലിപുത്ര ലോകസഭാ മണ്ഡലത്തില്‍വച്ച് നടന്ന റാലിക്കിടയിലാണ് മിസാ ഭാരതിയുടെ വിവാദ പരാമര്‍ശം നടത്തിയത്.

പട്‌ന: ബിഹാറിലെ ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനുമായിരുന്ന രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വിവാദ പരാമര്‍ശവുമായി ആര്‍ജെഡി നേതാവും ലാലു പ്രാസാദിന്റെ മകളുമായ മിസാ ഭാരതി. രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത കേട്ടസമയത്ത് അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിയെടുക്കാനാണ് തോന്നിയതെന്ന് മിസാ ഭാരതി പറയുന്നു. പരാമര്‍ശം വന്നതിനു പിന്നാലെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

പട്‌നയിലെ പാടലിപുത്ര ലോകസഭാ മണ്ഡലത്തില്‍വച്ച് നടന്ന റാലിക്കിടയിലാണ് മിസാ ഭാരതിയുടെ വിവാദ പരാമര്‍ശം നടത്തിയത്. ‘രാം കൃപാല്‍ യാദവിനോട് വലിയ ബഹുമാനമായിരുന്നു. എന്നാല്‍ സുശീല്‍ കുമാര്‍ മോദിയുമായി കൈകോര്‍ത്തപ്പോള്‍ മുതല്‍ ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത് നിര്‍ത്തി. ആ സമയത്ത് വയ്‌ക്കോല്‍ മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിയെടുക്കാനാണ് തോന്നിയതെന്നും’ മിസാ ഭാരതി പറഞ്ഞു.

2014ലാണ് രാം കൃപാല്‍ യാദവ് ആര്‍ജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അന്നത്തെ ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. മൂന്ന് പതിറ്റാണ്ട് നീണ്ട ആര്‍ജെഡി ബന്ധം അവസാനിപ്പിച്ചാണ് രാജ്യസഭ എംപിയായിരുന്ന രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നത്. മിസാ ഭാരതിക്ക് പാടലീപുത്ര മണ്ഡലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാം കൃപാല്‍ പാര്‍ട്ടി വിട്ടത്.

Exit mobile version