പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും; ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് അംഗവുമായ പത്മിനി തോമസ് ബിജെപിയിലേക്ക്.

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് അംഗവുമായ പത്മിനി തോമസ് ബിജെപിയിലേക്ക്. അവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. മുന്‍ കായിക താരവും, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പത്മിനി തോമസ് പറഞ്ഞു.

ഇതിനൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഉദയകുമാറും 18 പ്രവര്‍ത്തകരും ബിജെപിയില്‍ ചേരും. വട്ടിയൂര്‍ക്കാവ് മേഖലയില്‍ നിന്നുള്ള കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി അംഗത്വമെടുക്കുമെന്നാണ് സൂചന.

Exit mobile version