പത്മജയ്ക്കും മോഡിക്കുമൊപ്പം കെ കരുണാകരനും; ബിജെപിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചുകീറി

നരേന്ദ്ര മോഡിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്റെ ചിത്രവും വന്നിരിക്കുന്നത്.

മലപ്പുറം: പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നതിന് പിന്നാലെ നിലമ്പൂരില്‍ കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ്. നരേന്ദ്ര മോഡിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്റെ ചിത്രവും വന്നിരിക്കുന്നത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡ് വലിച്ചുകീറി. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് ബോര്‍ഡ് നശിപ്പിച്ചത്.

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്.

ALSO READ സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്: നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി

ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പോലീസിന് പരാതി നല്‍കി.

Exit mobile version