പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സന്നദ്ധമാക്കാന്‍ ഹൈക്കമാന്റ് തീരുമാനം; മുകുള്‍ വാസ്‌നിക് കേരളത്തിലെത്തും

വാസ്‌നിക്കിന്റെ സന്ദര്‍ശനത്തിനു പിന്നാലെ ജനുവരി അവസാന വാരം ഐഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തുന്നുണ്ട്

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സന്നദ്ധമാക്കാന്‍ ഹൈക്കമാന്റ് തീരുമാനം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ നിലപാടറിയാനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ജനുവരി ആദ്യ വാരത്തോട് കൂടി കേരളത്തിലെത്തും. പാര്‍ട്ടി പുന:സംഘടനയും ചര്‍ച്ചയാകും.

ഓരോ ജില്ലകളിലും നേരിട്ടെത്തി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നിലപാട് ചോദിച്ചറിയും. ജില്ലകളില്‍ ആദ്യം നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്ന മുകുള്‍ വാസ്‌നിക് അതിനുശേഷം നേതാക്കളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഒറ്റയ്‌ക്കൊറ്റയ്ക്കായി കാണാനാണ് തീരുമാനം. ജനുവരി രണ്ടിന് കാസര്‍കോഡ് എത്തുന്ന മുകുള്‍ വാസ്‌നിക് മൂന്നാം തീയതി കണ്ണൂരിലും നാലാം തീയതി കോഴിക്കോടും അടുത്ത ദിവസങ്ങളില്‍ വയനാട്ടിലും മലപ്പുറത്തുമെത്തും. മറ്റു ജില്ലകളിലും ഉടന്‍ സന്ദര്‍ശനമുണ്ടാകും. വാസ്‌നിക്കിന്റെ സന്ദര്‍ശനത്തിനു പിന്നാലെ ജനുവരി അവസാന വാരം ഐഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തുന്നുണ്ട്.
ജംബോ കമ്മറ്റികള്‍ പിരിച്ചുവിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം കമ്മറ്റികളില്‍ നിലനിര്‍ത്തണമെന്നാണ് പൊതുവികാരം.

Exit mobile version