പള്ളികളിലെ സ്ത്രീ പ്രവേശനം: കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപം സൃഷ്ടിക്കാനെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലബാറില്‍ കലാപം സൃഷ്ടിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സുന്നി പള്ളികളില്‍ സ്ത്രീകളെ കയറ്റണം എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

കോണ്‍ഗ്രസ് എല്ലാ കാലത്തുംവിശ്വാസികള്‍ക്കൊപ്പമാണെന്നും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കൊടി പിടിച്ച് സമരത്തിന് കോണ്‍ഗ്രസ്സില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ വ്യക്തമാക്കി.

Exit mobile version