കപ്പല്‍ വിട്ട് നല്‍കിയില്ല; ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയെന്ന് കപ്പല്‍ ഉടമകള്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പലിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കപ്പല്‍ ഉടമകള്‍. കപ്പല്‍ ഇറാന്‍ കൈവശപ്പെടുത്തിയിട്ട് 12 ദിവസം പിന്നിട്ടു. എന്നാല്‍ ഇതുവരെ കപ്പലിലുള്ള ജീവനക്കാരെ കാണാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടില്ല. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരാണ് സ്റ്റെന ഇംപെരോ കപ്പലില്‍ ഉള്ളത്.

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 18 പേരും ഇന്ത്യക്കാരാണ്. എന്നാല്‍ പിടിച്ചെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും കപ്പലിലുള്ള ജീവനക്കാരെ കാണാന്‍ ഇറാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച തങ്ങളുടെ കപ്പല്‍ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇറാന്‍ .

Exit mobile version