നോര്‍വെയില്‍ റെയിന്‍ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ഓസ്ലോ: നോര്‍വെയിലെ സ്വാല്‍ബാഡില്‍ കൂട്ടത്തോടെ റെയിന്‍ഡിയറുകള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം ഇല്ലായ്മയും, കാലാവസ്ഥ വ്യതിയാനവുമാണ് ഇത്തരം മാനുകള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

ഉത്തരധ്രുവത്തിലെ കലമാന്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ്വ ജീവിവര്‍ഗമായ റെയിന്‍ഡിയറുകളാണ് ചത്തൊടുങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ഗവേഷകര്‍ നടത്തിയ നിരീക്ഷണത്തില്‍ ഭക്ഷണം ഇല്ലായ്മയും, കാലാവസ്ഥ മാറ്റവും ഈ മാനുകളെ ബാധിക്കുന്നതായി കണ്ടെത്തി. അതേസമയം കാലാവസ്ഥ മാറ്റം പ്രകൃതിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഗവേഷകരുടെ ചോദ്യം.

Exit mobile version