അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 150 ഓളം പേര്‍ മരിച്ചു

ട്രിപ്പോളി: ലിബിയന്‍ തീരത്ത് 250 ലധികം പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 150 ഓളം പേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറിയേക്കുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് കഴിഞ്ഞ ദിവസം വന്‍ അപകടം ഉണ്ടായത്. 250 ലധികം പേര്‍ യാത്ര ചെയുകയായിരുന്ന ബോട്ട് മറിയുകയായിരുന്നു. ഇതില്‍ നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ലിബിയന്‍ നാവികസേനാ അധികൃതര്‍ പറയുന്നത്.

ബോട്ടില്‍ ഉണ്ടായിരുന്ന 150 പേര്‍ മരിച്ചു. അതേസമയം ബോട്ടില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയതാണ് അപകടത്തിന് കാരണം. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും കയറിക്കൂടുന്നത്. മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥി മരണം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് ഏജന്‍സി വാക്താവ് ചാര്‍ളി യാക്‌സിലി പറഞ്ഞു.

Exit mobile version