തടാകത്തിന്റെ മനോഹാരിത കണ്ട് ഇറങ്ങാന്‍ നില്‍ക്കേണ്ട , പണികിട്ടും

മാഡ്രിഡ്: സ്‌പെയിനിലെ മോണ്ഡേ നീമി ആരെയും ആകര്‍ഷിക്കുന്ന തടാകമാണ്. നീല നിറത്തിലുള്ള ജലവും ചുറ്റിനില്‍ക്കുന്ന പാറക്കെട്ടുകളും ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. എന്നാല്‍ തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന പല സഞ്ചാരികളും ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടം അറിയാതെയാണ് തടാകത്തില്‍ ഇറങ്ങി ഫോട്ടോ എടുക്കുന്നതും, ഇതില്‍ നിന്നുള്ള നീരാട്ടുമൊക്കെ.

ഈ തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയ പലരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തടാകത്തിലെ വിഷാംശം കലര്‍ന്ന വെള്ളമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. തടാകത്തിലെ നീലനീറത്തിലുള്ള വെള്ളം ആരെയും അകര്‍ഷിക്കുന്നാണ്, അതിനാല്‍ തന്നെ വരുന്ന സഞ്ചാരികള്‍ തടാകത്തില്‍ ഇറങ്ങിയുള്ള വിശാലമായ ഒരു കുളി പതിവാണ്. ഇതില്‍ നിന്ന് നീരാടിയ പലര്‍ക്കും സമാനമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. വെള്ളത്തിലിറങ്ങി കുളിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ദേഹമാസകലം തടിപ്പും അനുഭവപ്പെട്ടു.

മുന്‍പ് ടങ്‌സ്റ്റെന്‍ ലോഹം ഖനനം ചെയ്തിരുന്ന ഖനിയായിരുന്നു ഈ തടാകം ഉള്‍പ്പെടുന്ന പ്രദേശം. ചില രാസഘടകങ്ങള്‍ കലര്‍ന്ന വെള്ളമാണ് ഈ തടാകത്തിലേത്. ഇതാണ് വെള്ളത്തിന് പ്രത്യേക നീല നിറം നല്‍കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാരണംകൊണ്ടുതന്നെ ഈ സ്ഥലം പ്രാദേശികമായി അറിയപ്പെടുന്നത് ‘ഗാലിഷ്യന്‍ ചെര്‍ണോബില്‍’ എന്നാണ്. ഇപ്പോള്‍ തടാക ഭംഗി ആസ്വാദിക്കാന്‍ വരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍.

Exit mobile version