ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

ടെഹ്‌റാന്‍: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍. ഇറാന്‍ സ്പീഡ് ബോട്ടുകളിലും ഹെലികോപ്ടറുകളിലും എത്തിയാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മറ്റൊരു സ്പീഡ് ബോട്ടില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കസ്റ്റഡിയിലെടുത്തത്. കപ്പല്‍ കസ്റ്റഡിയില്‍ എടുക്കുന്നനതിന്റെ ദൃശ്യങ്ങള്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് തന്നെയാണ് പുറത്തുവിട്ടത്. മാസ്‌ക് ധരിച്ച സൈനികര്‍ തോക്കുകളുമായി ഹെലികോപ്റ്ററില്‍ നിന്ന് കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങി വരുന്നതും ദൃശ്യങ്ങളിലുണ്ട്. ഒപ്പം മറ്റു സ്പീഡി ബോട്ടുകളും കപ്പലിനെ വലം വെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

രണ്ടാഴ്ച മുമ്പ് ജിബ്രാള്‍ട്ടര്‍ തീരത്ത് നിന്ന് ബ്രീട്ടീഷ് റോയല്‍ മറൈന്‍ ഇറാനിയന്‍ എണ്ണ കപ്പല്‍ പിടികൂടാന്‍ ഉപയോഗിച്ച അതേ തന്ത്രങ്ങള്‍ തന്നെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഉപയോഗിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Exit mobile version