ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അതേസമയം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 18 പേരും ഇന്ത്യക്കാരാണ്. എന്നാല്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു. അതേസമയം രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അറിയിച്ചു.

Exit mobile version